കടവ് മലയാളം ക്ലാസ്സ് മൂന്നാമത് വാർഷിക ദിനം എല്ലാ പൊലിമയോടുംകൂടി ഈ കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി ആഘോഷിച്ചു . വിവിധ കലാപരിപാടികളിലൂടെ മലയാളഭാഷാ പ്രാവീണ്യം പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി കുട്ടികൾ ഈ ആഘോഷത്തെ മാറ്റി. അതിൽ പരിപൂർണ്ണമായി വിജയിച്ചു എന്നു വേണം കരുതാൻ . കുട്ടികളുടെ ഈ വിജയം കടവിലെ എല്ലാ ടീച്ചർമാർക്കും വൊളന്റിയേഴ്സിനും ഇനിയും മുന്നോട്ടുപോകാനുള്ള കറുത്ത് നൽകി എന്ന് വേണം കരുതാൻ .എല്ലാ കടവ് കുട്ടികൾക്കും മാതാപിതാക്കൾക്കും കടവിന്റെ നന്ദി.